മുംബയ് : സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ അരങ്ങേറ്റം കുറിച്ച മത്സരത്തിലും തോറ്റ മുംബയ് സെയ്ദ് മുഷ്താഖ് ട്രോഫിയിൽ പ്രാഥമിക റൗണ്ടിലെ പുറത്താകൽ ഉറപ്പിച്ചു.ഇന്നലെ ഹരിയാനയോട് എട്ടുവിക്കറ്റിനാണ് മുംബയ് തോറ്റത്. ടൂർണമെന്റിലെ തുടർച്ചയായ മൂന്നാം തോൽവിയായിരുന്നു ഇത്. ആദ്യം ബാറ്റുചെയ്ത മുംബയ് 143 റൺസിന് ആൾഔട്ടായപ്പോൾ ഹരിയാന 17.4ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. മുംബയ് സീനിയർ ടീമിനായി ആദ്യ മത്സരം കളിച്ച അർജുൻ മൂന്നോവറിൽ 34 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.