kids-diary-

തിരുവനന്തപുരം : ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ബഡ്ജറ്റിന്റെ മുഖചിത്രമായത് ഒന്നാംക്ലാസ് വിദ്യാർത്ഥിയുടെ രചന. കാസർകോട് ഇരിയണ്ണി പി എ എൽ പി സ്കൂളിലെ വി. ജീവൻ വരച്ച ചിത്രമാണ് ബഡ്ജറ്റിന് മുഖശ്രീ പകർന്നത്. ഇരിയണ്ണി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപക ദമ്പതികളായ സരീഷിനെയും കെ. വി രോഷ്‌നിയുടെയും മകനാണ് ഈ കൊച്ചുമിടുക്കൻ

ജീവന്റെ ചിത്രങ്ങൾ കേരള ബഡ്ജറ്റ് പുസ്തകത്തിന്റെ കവർ ചിത്രമായി വന്നതിൽ സന്തോഷമുണ്ടെന്ന് സരീഷും റോഷ്നിയും പറയുന്നു..2020 ജനുവരിയിൽ നടത്തിയ ഫേസ്‌ബുക്ക് കൂട്ടായ്മയുടെ നൂറുദിന ചിത്രം വരയോടെയാണ് ജീവന്റെ ചിത്രങ്ങൾ ശ്രദ്ധ നേടിയത്. മൂന്ന് വയസ് മുതൽ ജീവൻ വരച്ചുതുടങ്ങി. വാട്ടർ കളർ, ക്രയോൺസ്, സ്കെച്ച് തുടങ്ങിയവയാണ് ചിത്രരചനയ്ക്ക് ജീവന്റെ മാദ്ധ്യമം. വരയ്ക്കാൻ പ്രത്യേകം മൂഡ്‌ വേണമെന്നാണ് മാതാപിതാക്കൾ പറയുന്നത്.. ഓൺലൈൻ ക്‌ളാസിനിടയിൽ വരച്ച ചിത്രങ്ങൾ ചേർത്ത് ഒരു ഡയറിയും തയ്യാറാക്കിയിട്ടുണ്ട്..

ചിത്രകലയോട് താത്പര്യം ഉള്ള സരീഷ് പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്താൻ സുഹൃത്തായ ചിത്രകാരൻ ബിജുവിനെ സഹായവും തേടി. ജീവൻ വരച്ച ചിത്രങ്ങൾ 'ജീവന്റെ വരകൾ' എന്ന ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.. രണ്ടര വയസ്സുള്ള ജിനൻ സഹോദരനാണ്.