തവാംഗ് : ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കപാതയുടെ നിർമ്മാണത്തിന് തുടക്കായി..അരുണാചൽ പ്രദേശിലെ തവാംഗ് ജില്ലയിലെ സെലാ പാസ്സിനടുത്താണ് തുരങ്കം നിർമ്മിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 13800 അടി ഉയരത്തിലാണ് പാത. ബോർഡർ റോഡ് ഓർഗനൈസേഷനാണ് തുരങ്കം നിർമ്മിക്കുന്നത്. തുരങ്ക പാതയുടെ നിർമ്മാണം 2022ൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞു.
നിർമ്മാണം പൂർത്തിയായാൽ സൈനികർക്ക് നിയന്ത്രണ രേഖയിലേക്ക് എത്താനുള്ള സമയം ഒരുമണിക്കൂർ കുറയും. കഴിഞ്ഞ ഒക്ടോബറിൽ സമുദ്രനിരപ്പിൽ നിന്ന് 10,000 അടി ഉയരത്തിലെ ഏറ്റവും വലിയ തുരങ്ക പാതയായ അടൽ ടണൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചിരുന്നു