drumstick-leaf

മുരിങ്ങയിലയുടെ അത്ഭുതകരമായ ആരോഗ്യഗുണങ്ങളെക്കുറിച്ച് അറിയാത്തവരാരുമില്ല. മുരിങ്ങയില കറിയാക്കി കഴിക്കുന്നവർ കേട്ടോളൂ,​ ജ്യൂസാക്കി കഴിച്ചാൽ ഗുണം കൂടുതലാണ്. അരക്കപ്പ് മുരിങ്ങയില ഒരു കപ്പ് വെള്ളം ചേർത്തടിച്ച് അരിച്ചെടുത്ത് ഉപയോഗിക്കാം. നാരങ്ങാനീര് ചേർക്കുന്നത് രോഗപ്രതിരോധഗുണം വർദ്ധിപ്പിക്കും.
ദോഷകാരികളായ ടോക്സിനുകളെ നീക്കം ചെയ്യാൻ ഈ പാനീയത്തിന് കഴിവുണ്ട്. ചർമകോശങ്ങൾക്കു യൗവനം നല്കി ചർമ്മത്തെ തിളക്കത്തോടെയും രക്തപ്രസാദത്തോടെയും നിലനിറുത്തുന്നു. ഇതിലെ ആന്റിഓക്സിഡന്റുകൾ കരൾ, തലച്ചോർ എന്നിവയുടെ ആരോഗ്യകരമായ പ്രവർത്തനം ഉറപ്പാക്കുന്നു. ഫ്രീറാഡിക്കലുകളെ നിയന്ത്രിച്ച് മാരകരോഗങ്ങളെ തടയും. ധാരാളം പ്രോട്ടീനുകളുള്ളതിനാൽ മസിലുകൾക്ക് ഉറപ്പ് നൽകും. വെറുംവയറ്റിൽ കുടിയ്ക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കി ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾ പരിഹരിക്കും ചെയ്യും.
ഇരുമ്പിന്റെ സമ്പന്നമായ കലവറയായതിനാൽ വിളർച്ച തടഞ്ഞ് ഉന്മേഷം പകരും. പ്രമേഹരോഗികൾ മുരിങ്ങയില ജ്യൂസ് വെറുംവയറ്റിൽ കുടിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാര ഗണ്യമായി കുറയ്‌ക്കും. വിശപ്പു കുറയ്ക്കുന്നതിനാൽ അമിതഭക്ഷണം തടഞ്ഞ് പൊണ്ണത്തടി ഒഴിവാക്കാം.