adryshyam-short-film

'അദൃശ്യം' എന്ന ഷോർട്ട് ഫിലിം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിനോദ് കോവൂർ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൃസ്വചിത്രം മമ്മൂട്ടി ഉൾപ്പടെ നിരവധി ചലച്ചിത്ര പ്രവർത്തകരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.

ചലച്ചിത്ര ടിവി രംഗത്ത് പ്രവർത്തിക്കുന്ന കലന്തൻ ബഷീറാണ് ഷോട്ട്ഫിലിമിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. (നടൻ റോഷൻ ബഷീറിന്റെ പിതാവാണ് കലന്തൻ ബഷീർ. തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ബഷീർ, 'മരട്' എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഒരു മലയാള ചലച്ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അദ്ദേഹമിപ്പോൾ.)

സൂര്യ ക്രിയേഷൻസിന്റെ ബാനറിൽ സന്തോഷ് സൂര്യ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഒരു സൈക്കിൾ യാത്രക്കാരനിലൂടെ മുന്നോട്ടു പോകുന്ന ചിത്രത്തിന്റെ കഥ സസ്‌പെൻസും സന്ദേശവും നിറഞ്ഞതാണ്. ചലച്ചിത്ര ടിവി താരം സനൂജ സോമനാഥും മുഖ്യ വേഷത്തിലെത്തുന്നു.

ഛായാഗ്രഹണം : സജീഷ് രാജ്. എഡിറ്റിംഗ് : വി. ടി. ശ്രീജിത്ത്. പശ്ചാത്തല സംഗീതം : ബോബി ജാക്‌സൺ. പ്രൊഡക്ഷൻ കൺട്രോളർ : ഇക്ബാൽ പാനായിക്കുളം. മേക്കപ്പ് : സന്തോഷ് വെൺപകൽ. കലാസംവിധാനം : നാരായണൻ,പന്തീരിക്കര. കോസ്റ്റ്യൂംസ് : ഇന്ദ്രൻസ് ജയൻ. അസോസിയേറ്റ് ഡയറക്ടർ : സാബു കക്കട്ടിൽ. സ്റ്റിൽസ് : അനിൽ പേരാമ്പ്ര.