dq

കുറുപ്പിന്റെ അസോസിയേറ്റ് ഡയറക്ടറായ പ്രവീൺ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ആദ്യചിത്രത്തിൽ ദുൽഖർ സൽമാൻ, ചെമ്പൻ വിനോദ്, സൗബിൻ ഷാഹിർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ദുൽഖറിന്റെ വേഫെയറർ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. നവാഗതനായ ദീപു പ്രദീപ് തിരക്കഥ ഒരുക്കുന്നു. കോമഡി ഫാമിലി എന്റർടെയ്നാറാണ് ചിത്രം. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. റോഷൻ ആൻഡ്യൂസിന്റെ സല്യൂട്ടിന് ശേഷം ദുൽഖർ അഭിനയിക്കുന്ന ചിത്രമാണിത്. ഈ മാസം ഷൂട്ടിംഗ് നിശ്ചയിച്ചിരുന്ന സല്യൂട്ടിന്റെ പുതിയ ചിത്രീകരണ തീയ‌തി തീരുമാനിച്ചിട്ടില്ല. തെലുങ്ക് ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ ദുൽഖറിന് പൂർത്തിയാക്കാനുണ്ട്. ഇതിനുശേഷമേ ദുൽഖർ പ്രവീൺ ചന്ദ്രന്റെ ചിത്രത്തിൽ ജോയിൻ ചെയ്യുകയുള്ളൂ.അതേസമയം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ദുൽഖർ ചിത്രം കുറുപ്പ് റിലീസിന് ഒരുങ്ങുകയാണ്. നൃത്ത സംവിധായിക ബൃന്ദ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ഹേയ് സിനാമികയിലാണ് ദുൽഖർ ഒടുവിൽ അഭിനയിച്ചത്.