1. തിരഞ്ഞെടുപ്പ് ദുരുപയോഗം നിയന്ത്രിക്കാനായി നൈഗ ആപ്പ് ആരംഭിച്ച സംസ്ഥാനം?
2. OTT പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ആദ്യ മലയാള സിനിമ?
3. ഓടക്കുഴൽ അവാർഡ് 2019ൽ നേടിയതാര്?
4. ലോകകപ്പ് ക്രിക്കറ്റ് 2019ൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാര്?
5. ഇന്ത്യയിലെ ആദ്യത്തെ നീളം കൂടിയ അതിവേഗപാത?
6. മലിഗുഡ തുരങ്കം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
7. പടിഞ്ഞാറൻ മധ്യ റയിൽവേയുടെ ആസ്ഥാനം?
8. 2013ൽ ഇന്ത്യൻ തപാൽസ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള ദിനപത്രം ഏത്?
9. ഇന്ത്യയിലെ ആദ്യ ചണമിൽ സ്ഥാപിതമായത് എവിടെ?
10. ഇന്ത്യാ വിഭജനത്തിന്റെ സന്തതി എന്നറിയപ്പെടുന്ന തുറമുഖം?
11. രൂപാന്തർ എന്ന സാമൂഹ്യസംഘടനയുമായി ബന്ധപ്പെട്ട വ്യക്തി?
12. ഐ.എൻ.സിയുടെ ആദ്യഅദ്ധ്യക്ഷൻ?
13. ഇന്ത്യൻ നവോത്ഥാനത്തിലെ ലിയോനാർഡോ ഡാവിഞ്ചി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?
14. ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളം ഏതാണ്?
15. ഇന്ത്യയുടെ ആദ്യ പ്രതിരോധ ഉപഗ്രഹം?
16. വിദ്യാഭ്യാസം മൗലികാവകാശമാക്കികൊണ്ട് ഇന്ത്യാ ഗവൺമെന്റ് നിയമം പാസാക്കിയ വർഷം?
17. മരക്കാർ കോട്ട സ്ഥിതിചെയ്യുന്ന ജില്ല?
18. കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി?
19. കേരളത്തിലെ ഏറ്രവും ചെറിയ ജില്ല ഏത്?
20. ലോകസഭാംഗമായ ആദ്യ കേരള വനിത ആര്?
21. നെടുങ്കാട് ദ്വീപ് സ്ഥിതിചെയ്യുന്ന കേരളത്തിലെ ജില്ല ഏത്?
22. ആറളം വന്യജീവസങ്കേതം നിലവിൽ വന്ന വർഷം?
23. പഴശ്ശി മ്യൂസിയം സ്ഥിതിചെയ്യുന്ന ജില്ല?
24. ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം?
25. മന്നത്ത് പത്മനാഭൻ ജീവശിഖായാത്ര നടത്തിയത് എവിടെ മുതൽ എവിടെ വരെയാണ്?
26. ശിവരാജയോഗി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?
27. കാകതീയ താപ വൈദ്യുത നിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
28. ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ?
29. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആദ്യമായി ഭേദഗതി ചെയ്തവർഷം?
30. കേരളത്തിൽ ഏക വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക ജില്ല?
31. നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ നിലവിൽ വന്നത്?
32. മനുഷ്യശരീരത്തിലെ ആകെ അവയവങ്ങൾ?
33. കുളയട്ടയുടെ രക്തത്തിന്റെ നിറം?
34. ഏറ്റവും വലിയ ശ്വേതരക്താണു?
35. പോളിയോ തുള്ളിമരുന്ന് എത്രതവണ കുഞ്ഞുങ്ങൾക്ക് നൽകണം?
36. തരംഗദൈർഘ്യം കുറഞ്ഞ വർണമേത്?
37. പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെടുന്ന ബഹിരാകാശ സഞ്ചാരി?
38. ഏറ്രവും ഭാരം കൂടിയ പ്രകൃതിദത്ത മൂലകം?
39. ധൂത് സാഗർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ?
40. ഇന്ത്യൻ ക്ഷേത്രശില്പകലയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന കർണ്ണാടകയിലെ സ്ഥലം?
41. ഏകീകൃത സിവിൽകോഡ് നടപ്പാക്കിയ ആദ്യസംസ്ഥാനം?
42. ഡൽഹിക്ക് മുമ്പ് ഇന്ത്യയുടെ സംസ്ഥാനം ഏതായിരുന്നു?
43. ചിക്കൻസ് നെക്ക് എന്നറിയപ്പെടുന്ന ഇടനാഴി?
44. ഇന്ത്യയിലെ ആദ്യത്തെ എൻജിനീയറിംഗ് കോളേജ്?
45. ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഗാന്ധിജിയോടൊപ്പം കേരളത്തിലെത്തിയ പ്രമുഖനേതാവ്?
46. ജനങ്ങളുടെ ആധ്യാത്മിക വിമോചനത്തിന്റെ അധികാര രേഖയായ സ്മൃതി എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
47. ഗാന്ധിജിയും അരാജകത്വവും എന്ന് ഗ്രന്ഥം ആരുടേത്?
48. നെഹ്റുവിനെ ഋതുരാജൻ എന്ന് വിശേഷിപ്പിച്ചത്?
49. അംബേദ്കർ ബുദ്ധമതം സ്വീകരിച്ചത് എവിടെവച്ച്?
50. റാണി ഒഫ് ഝാൻസിയുടെ ചുമതല
വഹിച്ച വനിത?
ഉത്തരങ്ങൾ
(1) ആന്ധ്രാപ്രദേശ്
(2)സൂഫിയും സുജാതയും
(3)എൻ. പ്രഭാകരൻ
(4)രോഹിത് ശർമ്മ
(5)ലക്നൗ - ആഗ്ര
(6)ഒഡീഷ
(7)ജബൽപൂർ
(8)മലയാള മനോരമ
(9)റിഷ്റ
(10)ദീൻദയാൽ തുറമുഖം
(11)ബിനായക് സെൻ
(12)ഡബ്ല്യു സി. ബാനർജി
(13)രവീന്ദ്രനാഥ ടാഗോർ
(14)ചന്ദ്രൻ
(15)ജിസാറ്റ് -7
(16)2009
(17)കോഴിക്കോട്
(18) ആർ. ശങ്കർ
(19) ആലപ്പുഴ
(20)ആനിമസ്ക്രീൻ
(21)എറണാകുളം
(22)1984
(23)കോഴിക്കോട്
(24)1888
(25)അങ്കമാലി - തിരുവനന്തപുരം
(26)തൈക്കാട് അയ്യ
(27)തെലങ്കാന
(28)44
(29) 2006
(30)ഇടുക്കി
(31)19 ഒക്ടോബർ 2010
(32) 80
(33)പച്ച
(34)മോണോസൈറ്റ്
(35) 7 പ്രാവശ്യം
(36)വയലറ്റ്
(37)യൂറി ഗഗാറിൻ
(38)യുറേനിയം
(39)ഗോവ
(40)ഐഹോൾ
(41)ഗോവ
(42)കൊൽക്കത്ത
(43)സിലിഗുരി ഇടനാഴി
(44)റൂർക്കി
(45)ഷൗക്കത്തലി
(46)ക്ഷേത്രപ്രവേശന വിളംബരം
(47)സി.ശങ്കരൻ നായർ
(48)ടാഗോർ
(49)നാഗ്പൂർ
(50)ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ