പാലക്കാട്: നെല്ലിയാമ്പതി കാരപ്പാറയിലെ വിക്‌ടോറിയ വെളളച്ചാട്ടത്തിന് സമീപം രണ്ട് വിനോദസഞ്ചാരികൾ മുങ്ങിമരിച്ചു. വെളളച്ചാട്ടത്തിന് ചുവട്ടിൽ ഇവർ കുളിക്കുമ്പോൾ അപകടത്തിൽപെടുകയായിരുന്നു. തമിഴ്നാട്ടിലെ തിരുപ്പൂർ സ്വദേശികളായ കിഷോർ, കൃപാകരൻ എന്നിവരാണ് മുങ്ങിമരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഒരാളെ രക്ഷപ്പെടുത്തി. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.