s-400-missile

വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എസ്-400 മിസൈൽ വാങ്ങാനുള്ള നീക്കത്തിൽനിന്ന് ഇന്ത്യ പിൻമാറണമെന്ന് അമേരിക്ക. നേരത്തെ എസ്-400 വാങ്ങിയ തുർക്കിക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. അഞ്ച് യൂണിറ്റ് എസ്-400നായി 543 കോടി ഡോളറിൻെറ കരാറാണ് ഇന്ത്യ ഉണ്ടാക്കിയിരിക്കുന്നത്. ഭൂമിയിൽ നിന്നും ആകാശത്തേക്ക് തൊടുക്കാവുന്ന ലേകത്തെ മികച്ച മിസൈലുകളില്ലൊന്നാണിത്. ഈ വർഷം അവസാനത്തോടെ മിസൈലുകൾ ഇന്ത്യയിൽ എത്തിച്ചേക്കും. കരാറിനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തുകയായിരുന്നു. പുതിയ പ്രസിഡന്റ് ജോ ബൈഡനും ഇതേ നിലപാട് സ്വീകരിച്ചേക്കും. എന്നാൽ, തുർക്കിക്കെതിരെ സ്വീകരിച്ച നിലപാട് ഇന്ത്യക്കെതിരെയും സ്വീകരിക്കുമോ എന്നത് വ്യക്തമല്ല. തുർക്കിക്കെതിരായ അമേരിക്കൻ ഉപരോധത്തെ വിമർശിച്ച് റഷ്യ രംഗത്തുവന്നിരുന്നു.