covid-in-us

വാഷിംഗ്ടൺ: കൊവിഡിന്റെ പുതിയ യു.കെ വകഭേദം മാർച്ചോടെ അമേരിക്കയിൽ പടർന്നുപിടിക്കുമെന്ന് യു.എസ് രോഗ പ്രതിരോധ കേന്ദ്രത്തിന്റെ (സി.ഡി.എസ്) മുന്നറിയിപ്പ്. മുന്നറിയിപ്പ്. 30 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത പുതിയ വകഭേദത്തെ നേരിടാൻ കൂടുതൽ ശക്തമായ പ്രതിരോധ നടപടികൾ ആവശ്യമാണെന്നും സി.ഡി.എസ് പറഞ്ഞു. അമേരിക്കയിലെ പത്ത് സംസ്ഥാനങ്ങളിലായി നിലവിൽ 76 പേർക്കാണ് പുതിയ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.

ആരോഗ്യ മേഖലയ്ക്ക് 70 ശതമാനം അധിക വ്യാപന ശേഷിയുള്ള പുതിയ വൈറസ് കൂടുതൽ ഭീഷണി ഉയർത്തും. പൊതുജനാരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും ജനങ്ങൾക്ക് സഞ്ചിത പ്രതിരോധം ആർജിക്കാനായുള്ള പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും സി.ഡി.എസ് നിർദ്ദേശം നൽകിയെന്നാണ് വിവരം.

ഉടൻ രാജ്യത്തുടനീളം കൊവിഡ് കേസുകളിൽ പെട്ടെന്നുള്ള വർദ്ധനവ് പ്രതീക്ഷിക്കാമെന്നും സി.ഡി.എസ് മുന്നറിയിപ്പ് നൽകുന്നു. വാക്‌സിൻ കുത്തിവയ്പ്പ് വർദ്ധിപ്പിക്കണമെന്നും സി.ഡി.എസ് പറയുന്നു. സുരക്ഷാ മുൻകരുതൽ നടപടികൾ ശീലമാക്കണം. പ്രതിരോധ നടപടികൾ അധികം വൈകാതെ, നടപ്പാക്കിയാൽ കൂടുതൽ ഫലപ്രദമാകുമെന്ന് സി.ഡി.എസ് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം.