irctc

കൊച്ചി: ഐ.ആർ.സി.ടി.സിയുടെ ഭാരത് ദർശൻ ടൂറിസ്‌റ്റ് ട്രെയിൻ വീണ്ടും ട്രാക്കിലേക്ക്. മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങളും ടൂറിസ്‌റ്റ് കേന്ദ്രങ്ങളും സന്ദർശിക്കാവുന്ന 10 ദിവസത്തെ പാക്കേജിന് ഒരാളുടെ ചെലവ് 10,200 രൂപ.

ഫെബ്രുവരി 18ന് കേരളത്തിൽ നിന്ന് ട്രെയിൻ പുറപ്പെടും. ഗ്വാളിയോർ, ഖജുരാഹോ, ഝാൻസി, സാഞ്ചി, ഭോപാൽ എന്നീ സ്ഥലങ്ങൾ സന്ദർശിക്കാം. സസ്യാഹാരം, ഡോർമിറ്ററി, താമസം, വാഹനം, ടൂർ എസ്കോർട്ട്, സെക്യൂരിറ്റി തുടങ്ങിയവ ഉൾപ്പെടുന്നതാണ് പാക്കേജ്. പൊതുമേഖലാ ജീവനക്കാർത്ത് എൽ.ടി.സി സൗകര്യമുണ്ട്.

ബുക്ക് ചെയ്യുന്നവർക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് ട്രെയിനിൽ കയറാം. വിവരങ്ങൾക്ക് : 82879 32114, 828793 202082