തിരുവനന്തപുരം: കോട്ടയ്‌ക്കകത്ത് അഞ്ചേക്കറോളം സ്ഥലത്ത് നിലകൊണ്ടിരുന്ന ചിത്തിരതിരുനാൾ പാർക്കിന് നേരിടുന്ന അവഗണനയിൽ പ്രതിഷേധവുമായി ട്രാവൻകൂർ കൾച്ചറൽ ആന്റ് നോളഡ്‌ജ് സൊസൈറ്റി(ട്രാക്‌സ്), ട്രാവൻകൂർ കൾച്ചറൽ ആന്റ് നോളഡ്‌ജ് സൊസൈറ്റി എന്നീ സംഘടനകൾ. നഗരസഭയുടെ വിവിധ ഓഫീസുകൾക്കായും ചിൽഡ്രൻസ് ലൈബ്രറിയ്‌ക്കായും സ്ഥലം എടുത്തശേഷം പാർക്ക് ഏകദേശം 50 സെന്റ് മാത്രമായി ഇപ്പോൾ ചുരുങ്ങിയെന്നും പാർക്ക് രണ്ട് വർഷം മുൻപ് 84 ലക്ഷം മുടക്കി നവീകരിച്ചെങ്കിലും പ്രതിമയിരുന്ന ഭാഗം നവീകരിച്ചില്ലെന്നും സംഘടനകൾ പറയുന്നു.
നിലവിൽ പാർക്ക് നവീകരിക്കാൻ സ്‌മാർട്ട്‌സിറ്റിയെ ഏൽപ്പിച്ചിരിക്കുകയാണ് എന്നാണ് പറയപ്പെടുന്നത്. നവീകരണം പൂർത്തിയാക്കി ക്ഷേത്രപ്രവേശന വിളംബരം ആലേഖനം ചെയ്‌ത ഇവിടെ നിന്നും നഷ്‌ടപ്പെട്ട ചെമ്പുതകിടുകൾ ഇവിടെ പുനസ്ഥാപിക്കണമെന്നും ട്രാക്‌സ് ആവശ്യപ്പെടുന്നു.