election

റാമല്ല: ഒന്നര പതിറ്റാണ്ടിന് ശേഷം പാലസ്തീനിൽ തിരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുന്നു.

പാർലമെന്ററി, പ്രസിഡന്റ് തിരഞ്ഞെടുപ്പുകൾ വർഷാവസാനം നടക്കുമെന്ന്​ പ്രസിഡന്റ്​ മഹ്​മൂദ്​ അബ്ബാസ്​ അറിയിച്ചു. അവസാനം തിരഞ്ഞെടുപ്പ് നടന്നത് 2006ലാണ്.

മഹ്​മൂദ്​ അബ്ബാസിന്റെ ഫത്​ഹ്​ പാർട്ടിക്ക്​ തിരഞ്ഞെടുപ്പ് വലിയ വെല്ലുവിളി ഉയർത്തിയേക്കുനമെന്നാണ് റിപ്പോർട്ടുകൾ.

പുതിയ ഉത്തരവു പ്രകാരം നിയമനിർമാണ സഭകളിലേക്ക്​ തിരഞ്ഞെടുപ്പ്​ മേയ്​ 22ന്​ നടക്കും. പ്രസിഡന്റ് തിരഞ്ഞെടുപ്പ്​ ജൂലായ് 31ന് നടക്കും. പാലസ്​തീൻ ലിബറേഷൻ ഓർഗനൈസേഷൻ ദേശീയ കൗൺസിൽ തിരഞ്ഞെടുപ്പ്​ ആഗസ്റ്റ്​ 31ന് നടക്കും.