കൊവിഡ് ബോധവത്കരണത്തിനായി നടൻ അമിതാഭ് ബച്ചന്റെ ശബ്ദത്തിലുള്ള പ്രീ കോളർ ട്യൂൺ സന്ദേശം ഇനിയുണ്ടാകില്ല. രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചതോടെ വാക്സിനേഷൻ സംബന്ധിച്ച ബോധവത്കരണ സന്ദേശമാകും പുതിയ കോളർ ട്യൂണിൽ.