വലതുപക്ഷ, തീവ്ര വലതുപക്ഷ രാഷ്ട്രീയത്തെ ശക്തമായി എതിർത്തുകൊണ്ട് തന്റെ നിലപാട് പലപ്പോഴും വ്യക്തമാക്കിയിട്ടുള്ള നടിയാണ് സ്വര ഭാസ്കർ. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ സമരവേദിയിൽ തീപ്പൊരി പ്രസംഗം നടത്തുന്ന സ്വരയുടെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
എന്നാൽ സ്വരയോട് ഒരു ആരാധകൻ ചോദിച്ച രസകരമായ ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വലതുപക്ഷത്തിന് എതിരായ രാഷ്ട്രീയബോധം വച്ചുപുലർത്തുന്ന സ്വരയെ പ്രണയിക്കാൻ ഒരു വലതുപക്ഷക്കാരനെ അനുവദിക്കുമോ എന്നതാണ് ചോദ്യം.
🤣🤣🤣🤣🤣 Question of the day!! 🤔🤔😍😍 https://t.co/PdTBMcRHcR
— Swara Bhasker (@ReallySwara) January 14, 2021
സിദ്ധാർത്ഥ് ജെയിൻ എന്നയാൾ ട്വിറ്ററിലൂടെ ചോദിച്ച ഈ ചോദ്യം താരം ഷെയർ ചെയ്തിട്ടുണ്ട്. ഇമോജികളുടെ അകമ്പടിയോടെ 'ക്വസ്റ്റ്യൻ ഒഫ് ദ ഡേ' എന്ന് സ്വര ഇതേക്കുറിച്ച് പ്രതികരിച്ചിട്ടുണ്ടെങ്കിലും ആരാധകന്റെ ചോദ്യത്തിന് നടി ഉത്തരം നൽകിയിട്ടില്ല. ഏതായാലും സിദ്ധാർത്ഥിന്റെ ചോദ്യത്തിന് ഹാസ്യാത്മകമായി പ്രതികരിച്ചുകൊണ്ട് സ്വരയുടെ മറ്റ് ആരാധകർ ട്വീറ്റിന് കീഴിലായി എത്തിയിട്ടുണ്ട്.