wayne-rooney

ലണ്ടൻ : കളിക്കാരന്റെ വേഷം അഴിച്ച ഇംഗ്ലീഷ് ഫുട്ബാൾ ഇതിഹാസം വെയ്ൻ റൂണി ഇനി മുഴുവൻ സമയ പരിശീലകന്റെ കുപ്പായമണിയും. ഇംഗ്ളീഷ് ചാമ്പ്യൻഷിപ്പ് ക്ലബായ ഡാർബി കൗണ്ടിയുടെ താത്കാലിക പരിശീലകനും കളിക്കാരനുമായിരുന്ന റൂണിയെ സ്ഥിരം പരിശീലകനായി നിയമിക്കാൻ ഡാർബി കൗണ്ടി തീരുമാനിച്ചതോടെയാണ് കളിക്കളത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഒരു വർഷം മുമ്പാണ് റൂണി അമേരിക്കൻ ക്ലബായ ഡി.സി യുണൈറ്റഡ് വിട്ട് ഡാർബിയിൽ എത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആണ് റൂണി. മാഞ്ചസ്റ്റർ ക്ലബിനൊപ്പം ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീടങ്ങൾ റൂണി നേടി. 253 ഗോളുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിനായി നേടി. ക്ളബിന്റെ ആൾടൈം ടോപ് സ്കോററർ. 5 പ്രിമിയർ ലീഗ് കിരീടങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം. 208 ഗോളുകളുമായി പ്രിമിയർ ലീഗിൽ ഗോളടിയിൽ രണ്ടാം സ്ഥാനത്ത്. 6 സീസണുകളിൽ ഇംഗ്ളണ്ടിലെ ടോപ് സ്കോററായിരുന്നു. 53 ഗോളുകൾ നേടി ഇംഗ്ളണ്ട് ദേശീയ ടീമിന്റെ ആൾടൈം ടോപ് സ്കോറർ. 119 ഗോളിയല്ലാതെ ഇംഗ്ളണ്ടിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എവർട്ടണിലൂടെ വളർന്നു വന്ന റൂണി അമേരിക്കയിലേക്ക് പോകും മുമ്പ് വീണ്ടും എവർട്ടണിൽ കുറച്ചു കാലം കളിച്ചിരുന്നു. ഇംഗ്ലീഷ് ദേശീയ ടീമിന്റെയും എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആണ് റൂണി.