തെറ്റായതും ക്രമഹരിതവുമായ ഭക്ഷണക്രമം പൊണ്ണത്തടി മാത്രമല്ല പലതരം രോഗങ്ങളും സമ്മാനിക്കും. രുചിയ്‌ക്ക് അടിമപ്പെടുന്നവർ ഒപ്പം രോഗങ്ങൾക്കും അടിമപ്പെടുമെന്ന കാര്യം മറക്കരുത്.
കൃത്യസമയത്ത് സമീകൃതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം കഴിക്കുകയാണ് ആരോഗ്യമുറപ്പാക്കാൻ എളുപ്പവഴി. പ്രഭാതഭക്ഷണം ഒഴിവാക്കരുത്. നേരംപോക്കിനും ഉല്ലാസത്തിനും വേണ്ടി ആഹാരം കഴിക്കരുത്.
ഒരു നേരത്തെ ഭക്ഷണം ദഹിച്ചതിന് ശേഷം അടുത്ത സമയത്തേത് കഴിക്കുന്നതാണ് ഉത്തമം. അമിതമായ എരിവ്, പുളി, മസാലകൾ, മൈദ, ആവർത്തിച്ച് ഉപയോഗിക്കുന്ന എണ്ണ, പഞ്ചസാര, ഉപ്പ് എന്നിവ ആരോഗ്യം തകർക്കും.
ജങ്ക് ഫുഡ്, കൃത്രിമ പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. ആഴ്‌ചയിൽ ഒരു ദിവസം വെള്ളം മാത്രം കുടിച്ച് ഉപവസിക്കുക. കഴിവതും രാത്രി എട്ടിന് മുൻപ് ഭക്ഷണം കഴിക്കുക. രാത്രി പത്തിന് ശേഷം ആഹാരം കഴിക്കരുത്. മാംസാഹാരം കഴിവതും ആഴ്‌ചയിൽ ഒരു പ്രാവശ്യം മാത്രമാക്കുക. ചെറുമത്സ്യങ്ങൾ ദിവസവും കഴിക്കാം.