താരങ്ങളുടെ മേക്കോവർ വീഡിയോ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ നടൻ പാഷാണം ഷാജിയുടെ മേക്കോവർ വീഡിയോ സമൂഹമാദ്ധ്യമങ്ങളുടെ കയ്യടി നേടിക്കൊണ്ടിരിക്കുകയാണ്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാരാണ് നടനെ കൂടുതൽ സുന്ദരനാക്കിയിരിക്കുന്നത്.

renju-renjimar

ചിരട്ടക്കരി,ബദാമൊക്കെ ചേർത്തുകൊണ്ടുള്ള ഒരു സ്‌ക്രബാണ് തന്റെ ബ്യൂട്ടി സ്റ്റുഡിയോ ആയ ഡോറയിൽ വന്ന പാഷാണം ഷാജിയ്ക്ക് രഞ്ജു രഞ്ജിമാർ നൽകിയ 'ബ്യൂട്ടി ട്രീറ്റ്‌മെന്റ്'. കൂടാതെ ചില ബ്യൂട്ടീ സീക്രട്ടുകളും രഞ്ജു പങ്കുവച്ചു.മേക്കോവർ വീഡിയോ കാണാം...