വിജയ്ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ലൈഗർ എന്ന ചിത്രത്തിൽ അനന്യ പാണ്ഡെ നായികയായി എത്തുന്നു. അനന്യയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് ലൈഗർ.ബോക്സറുടെ വേഷത്തിലാണ് വിജയ് എത്തുന്നത്. ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ നിർമിക്കുന്ന ചിത്രത്തിൽ വിജയ് ദേവരകൊണ്ട വ്യത്യസ്ത മേക്കോവറിൽ എത്തുന്നു.രമ്യ കൃഷ്ണൻ, വിഷ്ണു റെഡ്ഡി, മകരന്ദ് ദേശ് പാണ്ഡെ എന്നിവരാണ് മറ്റു താരങ്ങൾ. വിജയ് യുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രമാണ്. അഞ്ചു ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.