ഭക്ഷണം നൽകാൻ വൈകിയതിന് ഫാം ഹൗസ് ജീവനക്കാരനെ നായ്ക്കൾ കടിച്ചുകൊന്നു. ചെന്നൈ ചിദംബരത്തിന് സമീപത്തായിരുന്നു ദാരുണ സംഭവം. 58 കാരനായ ജീവാനന്ദനാണ് മരിച്ചത്. റോഡ് വീലർ ഇനത്തിൽപ്പെട്ട നായ്ക്കളാണ് ജീവാനന്ദന്റെ ജീവനെടുത്തത്.