england-cricket

ഗോൾ : ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഒരുദിനം ശേഷിക്കേ വിജയിക്കാൻ ഇംഗ്ളണ്ടിന് 36 റൺസ് കൂടിമതി. രണ്ടാം ഇന്നിംഗ്സിൽ 74 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ളണ്ട് നാലാം ദിനം കളി നിറുത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 38 റൺസെടുത്തിരിക്കുകയാണ്.

ആദ്യ ഇന്നിംഗ്സിൽ ലങ്ക 135 റൺസിന് ആൾഔട്ടായിരുന്നു. ഇംഗ്ളണ്ട് ആദ്യ ഇന്നിംഗ്സിൽ നേടിയത് 421 റൺസ്. ഇരട്ട സെഞ്ച്വറി(228) നേടിയ നായകൻ ജോ റൂട്ടാണ് സന്ദർശകർക്ക് 286 റൺസിന്റെ കൂറ്റൻ ലീഡ് നൽകിയത്. രണ്ടാം ഇന്നിംഗ്സിൽ 359 റൺസെടുത്ത് ലങ്ക പൊരുതിനോക്കി. സെഞ്ച്വറി (111) നേടിയ ലാഹിരു തിരിമന്നെയാണ് പോരാട്ടത്തിന് നേതൃത്വം നൽകിയത്. ഏഞ്ചലോ മാത്യൂസ് 71 റൺസെടുത്തു. 5 വിക്കറ്റ് വീഴ്ത്തിയ ജാക്ക് ലീച്ച് ലങ്കയെ 359ൽ അവസാനിപ്പിച്ചു.