ന്യൂഡൽഹി: ത്രിപുര കോൺഗ്രസ് അദ്ധ്യക്ഷൻ പിജുഷ് ബിശ്വാസിന്റെ വാഹനത്തിന് നേരെ ആക്രമണം. ബിശ്വാസിന് ചെറിയ പരിക്കേറ്റു. ഇന്നലെ രാവിലെയാണ് സംഭവം.
ബി.ജെ.പിയാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു.
അഗർത്തലയിൽ നിന്ന് ബിശാൽഗ്രാഹിലേക്കുള്ള യാത്രയ്ക്കിടെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. പൊലീസിൽ പരാതി നൽകി.