epl

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരങ്ങളിൽ ചെൽസിക്കും ലെസ്റ്റർ സിറ്റിക്കും ജയം. ചെൽസി ഏകപക്ഷീയമായ ഒരു ഗോളിന് ഫുൾഹാമിനെ തോൽപ്പിച്ചപ്പോൾ ലെസ്റ്റർ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് സതാംപ്ടണിനെയാണ് കീഴടക്കിയത്.

ഫുൾഹാമിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 78-ാം മിനിട്ടിൽ മേസൺ മൗണ്ടിന്റെ ഗോളിലൂടെയാണ് ചെൽസിയുടെ വിജയം. ഇതോടെ ചെൽസി 18 മത്സരങ്ങളിൽ നിന്ന് 29 പോയിന്റായ ചെൽസി പ്രിമിയർ ലീഗിൽ ഏഴാം സ്ഥാനത്തെത്തി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിലാണ് ലെസ്റ്റർ സതാംപ്ടണിനെ കീഴടക്കിയത്. 37-ാം മിനിട്ടിൽ ജെയിംസ് മാഡിസണും അവസാന മിനിട്ടിൽ ഹാർവി ബാൺസുമാണ് ലെസ്റ്ററിനുവേണ്ടി സ്കോർ ചെയ്തത്. ഇതോടെ 18 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുമായി ലെസ്റ്റർ പോയിന്റ് പട്ടികയിൽ ലിവർപൂളിനെ (33)മറികടന്ന് രണ്ടാമതെത്തി. 36 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡാണ് ഒന്നാം സ്ഥാനത്ത്.