മുംബയ്: പശ്ചിമബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ ശിവസേന മത്സരിക്കുമെന്ന് പാർട്ടി നേതാവ് സഞ്ജയ് റൗട്ട്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ചർച്ച നടത്തിയ ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
"ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിവരം ഇതാ. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശിവസേന തീരുമാനിച്ചു. ഞങ്ങൾ ഉടൻ കൊൽക്കത്തയിലെത്തും. ജയ് ഹിന്ദ്, ജയ് ബാൻല!"- സഞ്ജയ് ട്വീറ്റ് ചെയ്തു.
മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ കാലാവധി വരുന്ന മേയ് 30ന് അവസാനിക്കും. 294 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനെ ഇടതു പാർട്ടികളുമായി സഹകരിച്ചാണ് കോൺഗ്രസ് നേരിടുന്നത്. ഭരണം പിടിക്കാൻ സകല അടവും പയറ്റി ബി.ജെ.പിയും രംഗത്തുണ്ട്.