covid-vaccination-

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിനേഷന്റെ രണ്ടാദിനം വാക്സിൻ സ്വീകരിച്ചത് 17,​072 പേർ മാത്രം. ഇതുവരെ 2,24,301 പേർ കൊവിഡ് വാക്സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് വാക്സിൻ എടുത്ത മുന്ന് പേരെ അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലാക്കി കൊവിഡ് വാക്സിൻ സ്വീകരിച്ച ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ ഗൗരവമുള്ളതല്ലെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വാക്സിൻ സ്വീകരിച്ച ശേഷം ഇതുവരെ 4477 പേർക്കാണ് അസ്വസ്ഥതകൾ ഉണ്ടായത്. .ഇന്ന് ആറ് സംസ്ഥാനങ്ങളിലാണ് വാക്സിനേഷൻ നടന്നത്.


ആദ്യദിന വാക്സിൻ കുത്തിവയ്പ്പിൽ പങ്കാളികളായത് 1.91 ലക്ഷം ആളുകളായിരുന്നു. കേരളത്തിൽ 8062 പേരാണ് ആദ്യദിനം വാക്സിൻ സ്വീകരിച്ചത്.

ഇന്ത്യയിലെ കോവിഡ് വാക്സിൻ വിതരണത്തിന് തുടക്കം കുറിച്ചത് ഡൽഹി എയിംസ് ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ മനീഷിന് വാക്സിൻ നൽകി കൊണ്ട് ആയിരുന്നു. രാജ്യത്ത് ആദ്യദിനം മൂന്നു ലക്ഷം പേർക്ക് വാക്സിൻ എടുക്കാൻ ആയിരുന്നു കേന്ദ്രസർക്കാർ ലക്ഷ്യമിട്ടിരുന്നത്.