അയൽവാസികൾ ഇങ്ങനെയും പെരുമാറുമോ എന്നോർത്ത് വിഷമിക്കുകയാണ് ബ്രിട്ടൻ സ്വദേശിയായ യുവതി. സംഭവത്തെക്കുറിച്ച് യുവതി ട്വിറ്ററിൽ അയൽവാസികളയച്ച കത്തും പങ്കുവച്ചു. അയൽവാസികൾ നൽകിയ കത്ത് വായിച്ച് താൻ അപമാനിതയായെന്ന് യുവതി പറയുന്നു. പങ്കാളിയുമായി സെക്സിൽ ഏർപ്പെട്ടതിന് തൊട്ടടുത്ത ദിവസം രാവിലെയാണ് യുവതിയെ തേടി അയൽവാസികളുടെ കത്ത് എത്തുന്നത്.
കത്തിന്റെ ചിത്രവും യുവതി പങ്കുവെച്ചിട്ടുണ്ട്. കത്തെഴുതാൻ അയൽവാസികൾക്കുണ്ടായ കാരണം ചിരിപ്പിക്കുന്നതാണെങ്കിലും അവർ ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ തന്നെ അസ്വസ്ഥയാക്കിയെന്ന് യുവതി പറയുന്നു. 'സെക്സിനിടയിൽ പന്നിയെ പോലെ നിലവിളിക്കുന്നത് നിർത്തൂ, ഞങ്ങൾക്കത് അസ്വസ്ഥയുണ്ടാക്കുന്നു' എന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. ഏറ്റവും മനോഹരമായ ശബ്ദമാണെന്നായിരുന്നു താൻ കരുതിയത് എന്നാണ് യുവതി കുറിച്ചിരിക്കുന്നത്. ആദ്യം തമാശയായിട്ടാണ് കണ്ടതെങ്കിലും കത്തിലെ വാക്കുകൾ തന്നെ അൽപ്പം വേദനിപ്പിച്ചെന്ന് യുവതി പറയുന്നു. അയൽവാസികൾ അൽപ്പം കൂടി മയപ്പെടുത്തി പറഞ്ഞിരുന്നെങ്കിൽ ആശ്വാസമുണ്ടാകുമായിരുന്നുവെന്നും യുവതി കുറിച്ചിട്ടുണ്ട്. .ട്വിറ്ററിൽ ഇതിനകം 21,000 ലൈക്കുകളും ആയിരത്തിന് മുകളിൽ റീട്വീറ്റുകളുമാണ് ട്വീറ്റിന് ലഭിച്ചിരിക്കുന്നത്.
അസൂയാലുക്കളായ അയൽവാസികൾ ഉണ്ടായാൽ ഇങ്ങനെയിരിക്കുമെന്നാണ് പലരും യുവതിക്ക് പി്തുണ നൽകി കുറിച്ചിരിക്കുന്നത്. അയൽവാസികൾ അൽപ്പം മാന്യത കാണിക്കണമായിരുന്നുവെന്നും ചിലർ പറയുന്നു.
അയൽവാസികൾക്ക് കാമസൂത്ര പുസ്തകം വായിക്കാൻ നൽകൂ എന്നാണ് ഒരാൾ യുവതിയെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞിരിക്കുന്നത്. കത്തിൽ ആവശ്യത്തിന് തിരുത്തലുകൾ വരുത്തി എഴുതിയവർക്ക് തന്നെ തിരിച്ച് അയക്കണമെന്നും മറുപടികളുണ്ട്.