baby

തിരുവനന്തപുരം: പീഡനത്തിനിരയായ 16കാരി പ്രസവിച്ച കുഞ്ഞ് മരിച്ചു. 56 ദിവസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. മുലപ്പാല്‍ കുടിക്കുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. നെയ്യാറ്റിന്‍കര നെടിയാംകോട് സ്വദേശിനിയാണ് പെൺകുട്ടി.

സ്വഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ എന്നുമാണ് പൊലീസ് പറയുന്നത്.

ഒരു വര്‍ഷം മുമ്പ് 22 കാരനായ അയല്‍വാസി പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. എന്നാല്‍ കേസിലെ പ്രതിയെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.