ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് കൃത്യമായ ഉറക്കം അനിവാര്യമാണ്. എന്നാൽ അമിത ഉറക്കം ആരോഗ്യം കെടുത്തുമെന്ന കാര്യം അറിയാമോ? അമിത ഉറക്കം ശരീരത്തിന് ഉയർത്തുന്ന ഭീഷണികൾ ഇനിപ്പറയുന്നു. പ്രമേഹം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്‌ക്കുള്ള സാദ്ധ്യത കൂട്ടുന്നു അമിത ഉറക്കം.
ഹോർമോൺ വ്യതിയാനങ്ങളുണ്ടാക്കി പ്രത്യുത്‌പാദനശേഷിയെ ദോഷകരമായി ബാധിക്കുന്നു. സെറോട്ടോണിൻ പോലുള്ള ന്യൂറോട്രാൻസ്‌മിറ്ററുകളുടെ പ്രവർത്തനത്തിന്റെ താളം തെറ്റിക്കാൻ അമിത ഉറക്കം ഇടയാക്കും. ഇതിലൂടെ മൈഗ്രേൻ ഉണ്ടാകുന്നു. പേശികൾക്ക് അനാരോഗ്യമുണ്ടാക്കുകയും നടുവേദനയ്‌ക്ക് കാരണമാവുകയും ചെയ്യുന്നു.
അകാലനര, ഉന്മേഷക്കുറവ്, അകാലവാർദ്ധക്യം എന്നിവയുണ്ടാക്കാൻ അമിത ഉറക്കം ഒരു പ്രധാനകാരണമാണ്. ചിന്താശക്തി കുറയുന്നു. വിഷാദരോഗത്തിനും ഇടയ്‌ക്കുന്നു അമിത ഉറക്കം. കായികമായ ശേഷിയും ഊർജ്ജസ്വലതയും നഷ്‌ടപ്പെടുത്തുന്നു. രാത്രി ഏഴ്- എട്ട് മണിക്കൂറാണ് ആരോഗ്യകരമായ ഉറക്കം. പകൽ ദീർഘമായി ഉറങ്ങുന്ന ശീലം ദോഷം ചെയ്യും. ഉച്ചയൂണിന് ശേഷം അരമണിക്കൂർ ഉറങ്ങാം.