അഞ്ചാലുംമൂട്: ജില്ലാ പഞ്ചായത്തംഗത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വൈദ്യപരിശോധന. സ്വാതന്ത്ര്യസമര സേനാനി കടപ്പയിൽ ഡോ. കെ.വി. വാസുദേവന്റെ 33-ാമത് അനുസ്മരണത്തിന്റെ ഭാഗമായി നടന്ന ഹോമിയോ മെഡിക്കൽ ക്യാമ്പിലാണ് കൗതുകകാഴ്ച ഒരുങ്ങിയത്. ഹോമിയോ ഡോക്ടർ കൂടിയായ പനയം പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ. രാജശേഖരനാണ് ജില്ലാ പഞ്ചായത്ത് അംഗം ബി. ജയന്തിയെ പരിശോധിച്ചത്.
ചാത്തിനാംകുളം പീപ്പിൾസ് ലൈബ്രറിയിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്തംഗം ബി. ജയന്തി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ബിൻഷാദ് അദ്ധ്യക്ഷനായി. പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. രാജശേഖരൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ കൗൺസിലർ കൃഷ്‌ണേന്ദു, ഗ്രാമപഞ്ചായത്തംഗങ്ങളായ സി. ജയകുമാരി, വി. പി. മധു, ഡോ.കെ.വി. ഷാജി, ആർ.പി. പണിക്കർ, അഷ്ടമുടി രവികുമാർ എന്നിവർ പങ്കെടുത്തു.