സിനിമയിൽ സജീവമല്ലെങ്കിലും ഇൻസ്റ്റഗ്രാമിലൂടെ തന്റെ വിശേഷങ്ങളൊക്കെ നടി കനിഹ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിളഞ്ഞുകിടക്കുന്ന മുന്തിരിത്തോപ്പിൽ നിന്നെടുത്ത നടിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
'ജീവിതം വീഞ്ഞ് പോലെയാണ്. കാലം കഴിയും തോറും അത് കൂടുതൽ നന്നായി വരും. പിന്നെന്തിന് വിഷമിക്കണം' എന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മഞ്ഞനിറത്തിലുള്ള സ്ലീവ് ലെസ് ഫ്രോക്കാണ് താരം അണിഞ്ഞിരിക്കുന്നത്.ബംഗളൂരുവിലെ ചുൻചുൻകുപ്പെ ഗ്രാമത്തിലുള്ള ബിഗ്ബന്യൻ വൈൻയാർഡിൽ നിന്നുള്ളതാണ് ചിത്രം.
ബുധനാഴ്ച മുതൽ തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളിലാണ് ഇവിടെ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. 250 രൂപ മുതലുള്ള ടൂർ പാക്കേജുകളാണ് ഇവിടെയുള്ളത്. വൈൻ രുചിക്കണമെങ്കിൽ 450 രൂപയുടെ സെമി പ്രീമിയം പാക്കേജ് എടുക്കണം. 21 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ വൈൻ രുചിക്കാൻ നൽകുകയുള്ളൂ.