കൊവിഡ് മൂലം നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും തന്റെ ക്വാറന്റൈൻ കാലത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് നടി സാനിയ ഇയ്യപ്പൻ. ഒപ്പം കൊവിഡ് ഒട്ടും നിസാരനല്ലെന്നും എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കണമെന്ന നിർദേശവും സാനിയ പങ്കുവയ്‌ക്കുന്നുണ്ട്.
'ടെസ്റ്റിൽ പോസിറ്റീവ് എന്ന് കേട്ടതും എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായി. കുടുംബം, കൂട്ടുകാർ, കഴിഞ്ഞ കുറെ ദിവസമായി കണ്ടുമുട്ടിയ വ്യക്തികൾ എന്നിവയെക്കുറിച്ചുള്ള ആശങ്കയായിരുന്നു മനസിൽ. ഒരേസമയം അസുഖത്തിന്റെ പശ്ചാത്തലത്തിൽ ക്ഷീണിതയും ദുഃഖിതയുമായി. വീട്ടിൽ ചെന്ന് ദിവസങ്ങൾ എന്നാണ് ആരംഭിച്ചു. നെറ്റ്ഫ്ളിക്സിൽ സമയം ചെലവിടാൻ എന്ന് കരുതിയെങ്കിലും അതിഭീകരമായ തലവേദന ഒരു തടസമായി. കണ്ണുകൾ തുറക്കാൻ പോലും കഴിയാത്ത സ്ഥിതി. രണ്ടാമത്തെ ദിവസം ഇടതു കണ്ണിലെ കാഴ്ച മങ്ങാൻ തുടങ്ങിയത് ഞാനറിഞ്ഞു. ശരീരം തിണർത്തു പൊങ്ങാൻ ആരംഭിച്ചു. കൂടാതെ, ഉറക്കത്തിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി. മുൻപൊരിക്കലും അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. ജനിച്ച നാൾ മുതൽ സുഖമായി ശ്വസിക്കാൻ കഴിഞ്ഞിരുന്ന താൻ അതിന്റെ മഹത്വം അറിഞ്ഞിരുന്നില്ല. കൊറോണ നിസാരമല്ല. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാൻ പരിശ്രമിക്കുക. രോഗം ഭീകരമാണ്.' ഇതായിരുന്നു താരത്തിന്റെ കുറിപ്പ്.