
കാർവാ, ദ സോയാ ഫാക്ടർ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിൽ അഭിനയിക്കുന്നു. ചീനി കം, ഷമിതാഭ്, കി ആൻഡ് കം, പാസ്മാൻ എന്നീ ചിത്രങ്ങളൊരുക്കിയ സംവിധായകൻ ആർ. ബാൽക്കിയുടെ ചിത്രത്തിലൂടെയാണ് ദുൽഖർ ബോളിവുഡിൽ വീണ്ടുമെത്തുന്നത്.മലയാളത്തിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടുംതെലുങ്കിൽ ഹാനു രാഘവപുഡി സംവിധാനം ചെയ്യുന്ന പീര്യഡ് ലവ് സ്റ്റോറിക്കും ശേഷം ദുൽഖർ ആർ. ബാൽക്കിയുടെ ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് സൂചന.
തിരക്കഥ പൂർത്തിയായിക്കഴിഞ്ഞ ചിത്രം നിർമ്മിക്കുന്നതും ആർ. ബാൽക്കി തന്നെയാണ്. പതിവ് രീതി വിട്ട് ഒരു മുഴുനീള ത്രില്ലറാണ് ആർ. ബാൽക്കി ഇത്തവണ ഒരുക്കുന്നത്. നായികയെയും മറ്റ് താരങ്ങളെയും ഉടൻ തീരുമാനിക്കും.