eeeകൊവിഡ് കാലത്തിനുശേഷം വീണ്ടും യാത്രകൾ ചെയ്യാൻ തുടങ്ങി നമ്മൾ. കൂടുതൽ ശ്രദ്ധിക്കേണ്ട കാലമാണിത്. എന്തൊക്കെ കാര്യങ്ങൾ ഓർക്കണമെന്ന് അറിയാം.

*ചൂടുള്ള ഭക്ഷണം സുരക്ഷിതമായിരിക്കും. നന്നായി വേവിച്ച ഭക്ഷണം ചൂടോടെ വിളമ്പിത്തരികയാണങ്കിൽ അത് കഴിക്കുന്നതിൽ പേടിക്കേണ്ട കാര്യമില്ല. കാരണം ചൂടുകൊണ്ട് മിക്ക രോഗാണുക്കളും നശിച്ചുപോയിരിക്കും. പാകം ചെയ് ഭക്ഷണം കുറെ നേരം പുറത്തുവച്ചിരിക്കുകയാണെങ്കിൽ (ഉദാ: ബുഫേ ഭക്ഷണരീതി) സൂക്ഷിക്കണം. ഇതിൽ രോഗാണുക്കൾ കടന്നുകൂടാനുള്ള സാഹചര്യങ്ങൾ നിലവിലുണ്ട്.

*ഉണങ്ങിയതും പായ്‌ക്ക് ചെയ്‌തതുമായ ഭക്ഷണപദാർത്ഥങ്ങൾ പൊതുവെ സുരക്ഷിതമായിരിക്കും. കാരണം രോഗാണുക്കൾക്ക് വളരാൻ ഈർപ്പം വേണം. ഉദാഹരണമായി ബ്രെഡ്, പൊട്ടറ്റോ ചിപ്‌സ്, ടിന്നിലടച്ച ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ തുറന്നിട്ടില്ലെങ്കിൽ അഥവാ മറ്റാരെങ്കിലും കൈകാര്യം ചെയ്‌തിട്ടില്ലെങ്കിൽ മിക്കവാറും സുരക്ഷിതമായിരിക്കും. പക്ഷേ ഉണ്ടാക്കിയ തീയതി ശ്രദ്ധിക്കണം. കാലാവധി കഴിഞ്ഞ പഴകിയ പദാർത്ഥങ്ങൾ കഴിക്കരുത്.

*വേവിക്കാത്ത ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. പഴങ്ങളും പച്ചറികളും (വേവിക്കാതെ സാലഡ് രൂപത്തിൽ) കഴിക്കണമെങ്കിൽ അവ നിങ്ങൾതന്നെ തൊലി കളഞ്ഞ് വൃത്തിയുള്ള വെള്ളത്തിലോ കുപ്പിവെള്ളത്തിലോ കഴുകി ഭക്ഷിക്കുന്നതാണ് സുരക്ഷിതം.

* നന്നായി വേവിച്ചിട്ടോ ഗ്രിൽ ചെയ്‌തിട്ടോ ചൂടോടെ വിളമ്പുന്ന ഭക്ഷണങ്ങൾ കഴിക്കാവുന്നതാണ്. തണുത്തതും പഴയതുമായ ഭക്ഷണം കഴിക്കരുത്.