മലപ്പുറം: ദത്തെടുത്ത പെൺകുട്ടി പീഡനത്തിന് ഇരയാകുകയും പിന്നീട് ദുരൂഹമായി മരിക്കുകയും ചെയ്ത സംഭവത്തിൽ വീണ്ടും പീഡന
പരമ്പര.മലപ്പുറത്ത് പോക്സോ കേസിലെ ഇര വീണ്ടും പീഡനത്തിനിരയതാണ് കേരള മനസാക്ഷിയെ ഞെട്ടിച്ചിരിക്കുന്നത്. പാണ്ടിക്കാട്
സ്വദേശി 17 വയസുകാരിയാണ് പീഡനത്തിന് ഇരയായത്.
2016ൽ പതിമൂന്നാം വയസിലാണ് പെൺകുട്ടി ആദ്യ പീഡനത്തിനിരയായത്. തുടർന്ന് 2017 ൽ കുട്ടിയെ നിർഭയ ഹോമിലേക്ക് മാറ്റുകയും പിന്നീട് ബന്ധുക്കൾക്കൊപ്പം വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഇവിടെ വച്ചും പെൺകുട്ടിപീഡനത്തിനിരയായി. കൊവിഡ് കാലത്ത് നിർഭയയിൽ തിരിച്ചെത്തിയ പെൺകുട്ടിയെ 2020 ൽവീണ്ടും ബന്ധുക്കൾക്ക് വിട്ടു കൊടുക്കുകയായിരുന്നു.
അതിനുശേഷവും പെൺകുട്ടി തുടർച്ചയായി പീഡനത്തിനിരയായ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. പാണ്ടിക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടുതവണ പീഡിപ്പിക്കപ്പെട്ട കുട്ടിയെ അധികൃതർ വേണ്ടത്ര സുരക്ഷയില്ലാതെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കാക്കനാട് ചൈൽഡ് ഹോമിൽ കഴിഞ്ഞിരുന്ന പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരിച്ചത് വൻ വിവാദം സൃഷ്ടിച്ചിരുന്നു. കുട്ടിയെ ദത്തെടുത്ത കണ്ണൂർ സ്വദേശി പെൺകുട്ടിയെ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്തിരുന്നു. ഇതിൽ അധികൃതരുടെ വീഴ്ചയും രൂക്ഷമായ വിമർശനങ്ങൾക്ക് ഇടയാക്കി. ഇതിനിടെയാണ് അധികൃതരുടെ അലംഭാവത്തിന്റെ തെളിവായി പുതിയ സംഭവം പുറത്തുവന്നത്. ആരും ശ്രദ്ധിക്കാനില്ലാത്ത കുട്ടികൾ ഇത്തരം ചൂഷണങ്ങൾക്ക് ഇരയാകുന്നതിൽ സർക്കാരിന്റെ വീഴ്ചയും വിമർശിക്കപ്പെടുന്നുണ്ട്.