കൊൽക്കത്ത: മേയിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽനിന്ന് ജനവിധി തേടുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തൃണമൂലിൽനിന്ന് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയുടെ മണ്ഡലമാണ് നന്ദിഗ്രാം. 'ഞാൻ നന്ദിഗ്രാമിൽ മത്സരിക്കും. നന്ദിഗ്രാം എന്റെ ഭാഗ്യസ്ഥലമാണ്' - മമത ബാനർജി പറഞ്ഞു. മമതയെ ബംഗാളിൽ അധികാരത്തിലെത്തിക്കുന്നതിൽ നന്ദിഗ്രാം പ്രക്ഷോഭം വലിയ പങ്ക് വഹിച്ചിരുന്നു. പ്രക്ഷോഭത്തിന്റെ മുൻനിര നായകനായിരുന്നു സുവേന്ദു അധികാരി. 2020 ഡിസംബറിലാണ് തൃണമൂൽ വിട്ട് സുവേന്ദു അധികാരി ബി.ജെ.പിയിലെത്തിയത്.