ചെന്നൈ: ആരോഗ്യ പ്രശ്നങ്ങളെ മൂലം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന തമിഴ് സൂപ്പർ താരം രജിനികാന്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, പ്രവർത്തകർക്ക് രാജിവച്ച് മറ്റു പാർട്ടികളിൽ ചേരാൻ സ്വാതന്ത്ര്യമുണ്ടെന്ന് രജിനി മക്കൾ മൺട്രം. ചില അംഗങ്ങൾ രാജിവച്ച് ഡി.എം.കെയിൽ ചേർന്നതിന് പിന്നാലെയാണിത്. മറ്റു പാർട്ടികളിൽ ചേർന്നാലും തങ്ങൾ രജിനി ആരാധകരാണെന്ന കാര്യം മറക്കരുതെന്ന് സംഘടന പ്രവർത്തകരെ അറിയിച്ചു. ഇതോടെ രജിനി പ്രത്യക്ഷമായോ പരോക്ഷമായോ ബി.ജെ.പിയെ പിന്തുണച്ചേക്കാമെന്ന വാദവും നിലച്ചതായാണ് വിലയിരുത്തൽ. സ്വന്തം പാർട്ടി പ്രഖ്യാപനം വേണ്ടെന്നുവച്ചതോടെ രജിനി തങ്ങളെ പിന്തുണക്കുമെന്നായിരുന്നു ബി.ജെ.പിയുടെ നിഗമനം.