death

ലക്നൗ: വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ യു.പിയിലെ മൊറോദാബാദിലെ സർക്കാർ ആശുപത്രി ജീവനക്കാരൻ മരിച്ചതായി റിപ്പോർട്ട്. വാക്​സിൻ സ്വീകരിച്ച്​ 24 മണിക്കൂർ തികയുന്നതിന്​ മുമ്പാണ്​ 46കാരനായ മഹിപാൽ സിംഗ് നെഞ്ചുവേദനയും ശ്വാസതടസവും മൂലം മരിച്ചതെന്നാണ് വിവരം. അതേസമയം, വാക്​സിന്റെ പാർശ്വഫലങ്ങളെ തുടർന്നല്ല മരണമെന്ന്​ ജില്ല ചീഫ്​ മെഡിക്കൽ ഓഫിസർ അറിയിച്ചു. കുത്തിവയ്പ്പ്​ എടുക്കുന്നതിന്​ മുമ്പുതന്നെ അദ്ദേഹത്തിന്​ ആരോഗ്യ പ്രശ്​നങ്ങൾ ഉണ്ടായിരുന്നെന്ന് കുടുംബവും പറഞ്ഞു. കാർഡിയോ പൾമണറി രോഗത്തെ തുടർന്നുണ്ടായ കാർഡിയോജനിക്​​ ഷോക്കാണ്​ മരണകാരണമെന്ന്​ പോസ്റ്റ്​മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.ശനിയാഴ്ച വൈകിട്ടാണ്​ മഹിപാൽ വാക്​സിൻ സ്വീകരിച്ചത്. പാർശ്വഫലത്തെ തുടർന്നല്ല മരണം. ശനിയാഴ്ച രാത്രി അദ്ദേഹം രാ​ത്രി ജോലിയിലുണ്ടായിരുന്നു. ​അപ്പോൾ യാതൊരുവിധ ആരോഗ്യ പ്രശ്​നങ്ങളുമില്ലായിരുന്നു -മൊറാദാബാദ്​ ചീഫ്​ മെഡിക്കൽ ഓഫിസർ എം.സി. ഗാർഗ്​ പറഞ്ഞു.