religious-sentiment

കൊൽക്കത്ത: ഹിന്ദുവികാരം വ്രണപ്പെടുത്തുന്ന മീം ട്വിറ്ററിൽ പങ്കുവെച്ചെന്ന്​ ആരോപിച്ച്​ ബംഗാളി നടിയായ സയോനി ഘോഷിനെതിരെ ബി​.ജെ.പി നേതാവും മുൻ മേഘാലയ ഗവർണറുമായ തഥാഗത റോയി പരാതി നൽകി.

ഒരു ബംഗളൂരു സ്വദേശിയും ഘോഷിനെതിരെ പരാതി നൽകിയിട്ടുണ്ട്​.

അതേസമയം, വിവാദമായ മീം താൻ പോസ്റ്റ്​ ചെയ്​ത​തല്ലെന്നും അക്കൗണ്ട്​ ഹാക്ക്​ ചെയ്​തതാണെന്നും ഘോഷ്​ പറഞ്ഞു. 2015 ലേതാണ്​ ട്വീറ്റ്​​. അത്​ അങ്ങേയറ്റം വെറുപ്പുളവാക്കുന്നതാണ്​. 2010 മുതൽ ട്വിറ്റർ ഉപയോഗിച്ചിരുന്നു. പിന്നീട്​ നിറുത്തി. 2017ലാണ്​ ട്വിറ്ററിലേക്ക്​ വീണ്ടും തിരിച്ചെത്തിയത്​. അനാവശ്യമായ പോസ്റ്റുകൾ നീക്കം ചെയ്​തിരുന്നു. അക്കൗണ്ട്​ ഹാക്ക്​ ചെയ്യപ്പെട്ടിട്ടുണ്ട്​. അത്​ തിരിച്ചെടുക്കാൻ ശ്രമം തുടരുകയാണ്​ - സയോനി പറഞ്ഞു.