ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ അടുത്ത സുഹൃത്തും സഹായിയുമായ വി.കെ ശശികല 27ന് ജയിൽമോചിതയാകും. അണ്ണാ ഡി.എം.കെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എടപ്പാടി പളനിസാമിയെ പ്രഖ്യാപിച്ച് ഒന്നാംഘട്ട പ്രചാരണ പര്യടനം പുരോഗമിക്കവേയാണ് പുതിയസംഭവവികാസം. എടപ്പാടിയെ അനുകൂലിക്കുന്നവർ ശശികലക്കെതിരെ ശക്തമായ നിലപാടിലാണ്. എന്നാൽ,അണ്ണാ ഡി.എം.കെ സെക്രട്ടറിയും മുൻ മന്ത്രിയുമായ ഗോകുല ഇന്ദിര അടക്കമുള്ള ചില നേതാക്കൾ ശശികലയെ പ്രകീർത്തിച്ച് രംഗത്തുവന്നിട്ടുള്ളത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.