ജപ്പാൻ: യു.കെയിൽ കണ്ടെത്തിയ കൊവിഡ് വൈറസിന്റെ വകഭേദം ജപ്പാനിലും കണ്ടെത്തിയതായി റിപ്പോർട്ട്. മൂന്ന് പേർക്കാണ് കൊവിഡ് വകഭേദം കണ്ടെത്തിയത്. എന്നാൽ ഇവർ മൂന്ന് പേരും രോഗം പകരുന്ന തരത്തിൽ യാത്രചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം യു.കെയിലേക്ക് യാത്രചെയ്യാതെ മൂന്ന്പേരും എങ്ങനെയാണ് വൈറസ് ബാധിതരായതെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടാതെ ഈ വകഭേദം രാജ്യത്ത് മറ്റ് സ്ഥലങ്ങളിൽ വ്യാപിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ യു.കെ, ദക്ഷിണാഫ്രിക്ക, ബ്രിട്ടൺ, എന്നിവിടങ്ങളിലായി കൊവിഡ് വൈറസിന്റെ 45 വകഭേദങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.