ശെൽവരാഘവന്റെ പുതിയ ധനുഷ് ചിത്രത്തിന് വരുവേൻ എന്നു പേരിട്ടു. ധനുഷിനെ നായകനാക്കി ആയിരത്തിൽ ഒരുവൻ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം അടുത്തിടെ ശെൽവരാഘവൻ നടത്തിയിരുന്നു. ശെൽവരാഘവന്റെ തിരക്കഥയിലാണ് നാനെ വരുവൻ ഒരുങ്ങുന്നത്. കലൈപുലി തണു ആണ് ചിത്രം നിർമിക്കുന്നത്. യുവൻശങ്കർരാജയുടേതാണ് സംഗീതം. മാർച്ചിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ആക്ഷൻ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ധനുഷ്- ശെൽവരാഘവൻ കൂട്ടുകെട്ടിൽ പുതുപ്പോട്ടെയുടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം പ്രതീക്ഷിച്ച പ്രേക്ഷകരിലേക്ക് അപ്രതീക്ഷിതമായാണ് ആയിരത്തിൽ ഒരുവൻ രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത എത്തിയത്.
നാനെ വരുവേനിനുശേഷം ആയിരത്തിൽ ഒരുവന്റെ രണ്ടാം ഭാഗം ആരംഭിക്കും. കർണ്ണൻ, അദ്രങ്കിരേ,ജഗമേ തന്തിരം എന്നിവയാണ് പൂർത്തിയായ ധനുഷ് ചിത്രങ്ങൾ.