കൊച്ചി: മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി. ഇന്നലെ പെട്രോളിന് 25 പൈസ വർദ്ധിച്ച് വില 86.98 രൂപയായി (തിരുവനന്തപുരം). 27 പൈസ ഉയർന്ന് ഡീസൽ വില 81 രൂപയിലെത്തി.മുംബയ്ക്കടുത്തെ പർബാനിയിൽ പെട്രോൾ വില്പന ഇന്നലെ ലിറ്ററിന് 93.68 രൂപയ്ക്കായിരുന്നു. ഇതു റെക്കാഡ് വിലയാണ്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന വിലയും ഇതാണ്. 91.56 രൂപയാണ് മുംബയിൽ. ഹൈദരാബാദിലാണ് ഏറ്റവും ഉയർന്ന ഡീസൽ വില; 91.72 രൂപ.