china-gdp

ബെയ്‌ജിംഗ്: ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌ശക്തിയായ ചൈനയുടെ ജി.ഡി.പി വളർച്ച 2020ൽ 45 വർഷത്തെ താഴ്‌ചയായ 2.3 ശതമാനത്തിലേക്ക് ഇടിഞ്ഞു. 15.42 ലക്ഷം കോടി ഡോളറാണ് ചൈനയുടെ ജി.ഡി.പി മൂല്യം. കൊവിഡ് പ്രതിസന്ധി ഏറ്റവുമാദ്യം നേരിട്ട രാജ്യമാണ് ചൈന. പ്രതിസന്ധിയിൽ നിന്ന് ആദ്യം മുക്തമാകുകയും പോസിറ്റീവ് വള‌ർച്ചയിലേക്ക് കടക്കുകയും ചെയ്‌തതും ചൈനയാണ്.

അവസാനപാദമായ ഒക്‌ടോബർ-ഡിസംബറിൽ വളർച്ച തൊട്ടുമുൻപാദത്തിലെ 4.9 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായും ഉയർന്നു. ഇന്ത്യയും അമേരിക്കയുമടക്കം പ്രമുഖ രാജ്യങ്ങളെല്ലാം 2020ൽ പ്രതീക്ഷിക്കുന്നത് നെഗറ്റീവ് വളർ‌ച്ചയാണ്.