വാഷിംഗ്ടൺ: ട്രംപ് അനുകൂലികൾ നടത്തിയ കാപ്പിറ്റോൾ കലാപത്തിന് ഭാഗിക ഉത്തരവാദിത്തം മാർക്ക് സുക്കർബർഗിനും ഫേസ്ബുക്കിനുമാണെന്ന ആരോപണവുമായി അമേരിക്കൻ കോൺഗ്രസ് അംഗമായ അലക്സാൻഡ്രിയ ഒകാസിയോ. കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും വീഡിയോകളും പങ്കവച്ചതിന് പിന്നാലെ ട്രംപിന്റെ ഫോസ്ബുക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ സുക്കർബർഗ് എന്നന്നേക്കുമായി നീക്കിയിരുന്നു.
എന്നാൽ, സുക്കർബർഗും പ്രശ്നങ്ങളുടെ ഒരു ഭാഗമായിരുന്നുവെന്ന് ഒകാസിയോ ആരോപിച്ചു.