മസ്കറ്റ്: കൊവിഡിന്റെ വഗഭേദത്തിന്റെ വ്യാപനത്തിൽ നിന്നും രക്ഷപെടാൻ ഒമാന്റെ കര അതിർത്തി ഒരാഴ്ചത്തേക്ക് അടച്ചു. സുപ്രീം കമ്മിറ്റി കഴിഞ്ഞദിവസം ചേർന്ന യോഗത്തിലാണ് തീരുമാനമായത്. ഒരാഴ്ചയ്ക്ക് ശേഷം ആവശ്യമെങ്കിൽ അടച്ചിടൽ നീട്ടാനും തീരുമാനമായി. കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനവും അതിൽനിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള മാർഗങ്ങളും സംബന്ധിച്ച വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോർട്ട് വിലയിരുത്തിയ ശേഷമാണ് സുപ്രീം കമ്മിറ്റിയുടെ തീരുമാനം. കൊവിഡ് മുൻകരുതൽ സ്വീകരിക്കുന്നതിൽ സ്വദേശികളും വിദേശികളും ഉൾപ്പടെയുള്ളവർ അലംഭാവം കണിക്കുന്നതായും സുപ്രീം കമ്മിറ്റി വിലയിരുത്തി. മാസ്ക് ധരിക്കാതിരിക്കുക, ആളുകൾ ഒത്തുകൂടുൽ നടത്തുന്നുണ്ടെന്നും ഇതിലൂടെ വൈറസ് വ്യാപനം നടക്കുന്നുണ്ടെന്നും കമ്മിറ്റി അറിയിച്ചു. നിയമലംഘകർക്ക് കർശന ശിക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ തുടരുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.