മസ്കറ്റ്: മസ്ക്കറ്റിൽ ഫൈസർ കൊവിഡ് വാക്സിന്റെ രണ്ടാംഘട്ട വാക്സിനേഷൻ നൽകിത്തുടങ്ങി. ഒന്നാം ഘട്ടത്തിലേതുപോലെ ബോഷർ പോളിക്ലിനിക്കിലെത്തി ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ സഇൗദി രണ്ടാമത്തെ ഡോസും സ്വീകരിച്ചു.
ഇതുവരെ 38,900 ഡോസ് ആണ് നൽകിയത്. ആദ്യ ഡോസ് സ്വീകരിച്ചവർക്ക് ഇതുവരെ പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. രണ്ട് ഡോസുകൾക്കിടയിൽ മൂന്നാഴ്ചയാണ് ഇടവേള വേണ്ടത്. ഇത് നാലാഴ്ച വരെ നീളാവുന്നതാണ്. ആദ്യ ഘട്ട വാക്സിനേഷൻ നല്ല വിജയമായിരുന്നെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. മസ്കറ്റ് ഗവർണറേറ്റിൽ ലക്ഷ്യമിട്ട മുഴുവൻ ശതമാനം ആളുകൾക്കും വാക്സിൻ നൽകാൻ കഴിഞ്ഞുവെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.