റിയാദ്: വിവിധ കമ്പനികളുടെ ഗോഡൗണുകളിൽ തീപിടിത്തം ഉണ്ടായി. റിയാദ് നഗരത്തിലെ തെക്കുഭാഗത്ത് പഴയ അൽഖർജ് റോഡിലുള്ള ഗോഡൗണുകളിലാണ് ശനിയാഴ്ച വൈകീട്ട് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി. ഗോഡൗണിൽ സൂക്ഷിച്ച നിരവധി സാധനങ്ങൾ കത്തിനശിച്ചു. ആളപായമില്ല. തീപിടിത്തം വേഗം നിയന്ത്രണവിധേയമാക്കിയതിനാൽ കൂടുതൽ ഭാഗങ്ങളിലേക്ക് തീപടരുന്നത് ഒഴിവായെന്ന് സിവിൽ ഡിഫൻസ് ട്വീറ്ററിലൂടെ അറിയിച്ചു.