ma-yisuf-ali-

അബുദാബി: ഫോബ്സ് പുറത്തിറക്കിയ ഗൾഫിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെ പട്ടികയിൽ ആദ്യ പതിനഞ്ചുപേരിൽ പത്തും മലയാളികൾ. പട്ടികയിലെ 30 പേരും യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്നവരാണ്. പട്ടികയിലെ ഒന്നാം സ്ഥാനം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്കാണ്. ലാൻഡ് മാർക്ക് ഗ്രൂപ്പിന്റെ രേണുക ജഗ്തിയാനി, സണ്ണിവർക്കി, സുനിൽ വാസ്വാനി, രവിപിള്ള, പി.എൻ.സി മേനോൻ, ഡോ.ഷംസീർ വയലിൽ എന്നിവരാണ് പട്ടികയിലെ ആദ്യസ്ഥാനക്കാർ..

ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറും ആയ എം..എ യൂസഫലിയ്ക്ക്. 8.4 ബില്യൺ ഡോളറാണ് ഫോർബ്സ് പട്ടിക പ്രകാരം ആസ്തിമൂല്യം .. പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ജെംസ് എജ്യുക്കേഷൻ സ്ഥാപകനായ സണ്ണി വർക്കി. ഏഷ്യയിലും പശ്ചിമേഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും ആയി ജെംസ് എജ്യുക്കേഷന് കീഴിൽ പഠിക്കുന്നത് 1.19 ലക്ഷം വിദ്യാർത്ഥികളാണ്. പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ആർ..പി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനും ആയ രവി പിള്ള. 7.2 ബില്യൺ ഡോളറാണ് രവി പിള്ളയുടെ ആസ്തിമൂല്യം കണക്കാക്കിയിരിക്കുന്നത്. ആർ..പി ഗ്രൂപ്പിന് കീഴിൽ ഇന്ന് 20 കമ്പനികളുണ്ട്.


വി.പി.എസ് ഹെൽത്ത് കെയറിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും ആയ ഡോ ഷംഷീർ വയലിൽ. പട്ടികയിലെ ഏഴാം സ്ഥാനക്കാരനാണ്. എം.എ. യൂസഫലിയുടെ മകളുടെ ഭർത്താവ് കൂടിയാണ് ഡോ ഷംഷീർ. 1.3 ബില്യൺ ഡോളർ ആണ് ആസ്തിമൂല്യം.

ഒമ്പതാംസ്ഥാനത്തുള്ളത് വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ചെയർമാൻ മലയാളിയായ കെ..പി ബഷീർ ആണ്. ഫാഷൻ, ഇലക്ട്രോണിക്സ്, റീട്ടെയിൽ തുടങ്ങിയ മേഖലകളിൽ 14 ബ്രാൻഡുകളാണ് വെസ്റ്റേൺ ന്റർനാഷണലിന് കീഴിലുള്ളത്..

തുംബൈ ഗ്രൂപ്പിന്റെ ഫൗണ്ടർ പ്രസിഡന്റ് ആയ തുംബൈ മോയ്തീൻ ആണ് ഫോർബ്സ് മിഡിൽ ഈസ്റ്റ് ലിസ്റ്റിലെ പതിനൊന്നാമൻ. 1998 ൽ ആണ് തുംബൈ ഗ്രൂപ്പിന്റെ തുടക്കം. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പട്ടികയിലെ പന്ത്രണ്ടാമനാണ്. എം..എ യൂസഫലിയുടെ മകൾ ഷഫീന യൂസഫലിയാണ് അദീബിന്റെ ഭാര്യ.

കെ.എഫ്.ഇ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനും ആണ് ഫൈസൽ കൊട്ടിക്കൊള്ളാൻ. ഒരു ഇൻവെസ്റ്റ്‌മെന്റ് കമ്പനിയാണ് കെ..എഫ്.ഇ. ഫോർഡ് മിഡിൽ ഈസ്റ്റ് പട്ടികയിലെ പതിമൂന്നാമനാണ് ഫൈസൽ. ട്രാൻസ് വേൾഡ് ഗ്രൂപ്പ് ചെയർമാൻ രമേശ് രാമകൃഷ്ണൻ ആണ് പട്ടികയിലെ പതിനാലാമൻ. ലോജിസ്റ്റിക് മേഖലയിലെ വമ്പൻമാരാണ് ട്രാൻസ് വേൾഡ് ഗ്രൂപ്പ്. 1989 മുതൽ രമേശ് രാമകൃഷ്ണനാണ് ഗ്രൂപ്പ് ചെയർമാൻ.