sudan

സുഡാൻ: സൗത്ത് ഡാർഫർ സംസ്ഥാനത്ത് വംശീയ വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 47 പേർ കൊല്ലപ്പെട്ടു. നിരവധി വീടുകൾ തീയിട്ടു. വെസ്റ്റ് ഡാർഫറിൽ ശനിയാഴ്ചയും ഞായറാഴ്ചയും ഏറ്റുമുട്ടൽ നടന്നിരുന്നു. ഇതിൽ 83 പേർ കൊല്ലപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്നാണ് വീണ്ടും ആക്രമണം ഉണ്ടായത്. ഐക്യരാഷ്ട്രസഭയുടെ സമാധാന സേനാംഗങ്ങൾ ഡാർഫർ മേഖലയിലെ പട്രോളിംഗ് നിറുത്തിവച്ചതിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഏറ്റുമുട്ടൽ നടന്നത്. ഒക്ടോബറിൽ സമാധാന കരാർ ഒപ്പുവച്ചതിന് ശേഷം റിപ്പോർട്ട് ചെയ്ത ഏറ്റവും പ്രധാനപ്പെട്ട പോരാട്ടമാണ് ഇതെന്ന് അധികൃതർ പറഞ്ഞു.