നടിയും ഗായികയും എന്ന നിലയിൽ ലോകമെമ്പാടും ആരാധകരുള്ള താരമാണ് ജെന്നിഫർ ലോപ്പസ്.. ഫാഷൻ രംഗത്തും ജെന്നിഫർ ലോപ്പസ് സജീവ സാന്നിദ്ധ്യമാണ്.. ഗ്ലാമറിന്റെ സകല അതിർവരമ്പുകളും ലംഘിക്കുന്നതാണ് പലപ്പോഴും ജെന്നിഫറിന്റെ ചിത്രങ്ങൾ.. ജെന്നിഫർ ലോപസ്. ജെന്നിഫറിന്റെ ചൂടൻ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ ജെന്നിഫറിന്റെ പുത്തൻ വീഡിയോ ആൽബത്തെക്കുറിച്ചാണ് ഇന്റർനെറ്റ് ലോകത്തെ ജോ ആരാധകരരുടെ ചർച്ച.. 'ഇൻ ദി മോർണിംഗ്' എന്ന പുതിയ മ്യൂസിക് സിംഗിളിലാണ് ജെന്നിഫർ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പാട്ടിലെ പ്രത്യേകതയെക്കാൾ ഇതിൽ വിഷയം ജെന്നിഫറിന്റെ ലുക്കാണ്. പൂർണ്ണ നഗ്നയായാണ് ജെന്നിഫർ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
വടിവൊത്ത മേനി പ്രദർശിപ്പിച്ചുകൊണ്ടുള്ള ജെന്നിഫറിന്റെ വരവിനെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ബന്ധങ്ങളും അതിനുള്ളിൽ നിന്നുകൊണ്ടുള്ള വളർച്ചയുമാണ് ജെ.ലോ.യുടെ പുതിയ ഗാനത്തിന്റെ അടിസ്ഥാനം. നിങ്ങളെ മാനിക്കാത്തവരിൽ നിന്നും സ്വയം ചിറകു വിരിച്ച് പറന്നകലൂ എന്ന സന്ദേശമാണ് ജെന്നിഫറിന് പങ്കിടാനുള്ളത്.
അമ്പത്തിയൊന്നാം വയസ്സിലും ആരോഗ്യം പരിപാലിക്കുന്ന ജെന്നിഫറിന് അഭിനന്ദന പ്രവാഹവും ഒപ്പമുണ്ട്. ജെന്നിഫർ ലോപസ്, ലേഡി ഗാഗ, ജോൺ ബോൺ ജൊവി എന്നിവർ ഉൾപ്പെടുന്ന ഹോളിവുഡ് താരനിര ഈ മാസം ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേൽക്കുന്ന ഉത്ഘാടന വേളയിൽ പരിപാടി അവതരിപ്പിക്കും എന്ന് റിപ്പോർട്ടുകളുണ്ട്